ചിന്തന്‍ ശിബിരിലെ പീഡനശ്രമ പരാതിയില്‍ യൂത്ത് കോൺഗ്രസ് നേതാവിന് കെപിസിസി സസ്പെൻഷൻ. തിരുവനന്തപുരം സ്വദേശിയായ വിവേക് എച്ച് നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് കെപിസിസി അധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് നടപടി. ഈ കാലയളവില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായും കത്തില്‍ അറിയിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതിയംഗമായിരുന്ന വിവേക് എച്ച് നായര്‍ക്കെതിരെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ വനിതയാണ് പരാതി നല്‍കിയിരുന്നത്.
പാലക്കാട് നടന്ന ചിന്തന്‍ ശിബിരില്‍ വച്ച് തനിക്കെതിരെ പീഡനശ്രമം നടന്നുവെന്നും മോശമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് വനിതാ നേതാവിന്റെ പരാതി. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് നടപടി അറിയിച്ചുകൊണ്ട് കത്ത് നല്‍കിയത്. സംഭവത്തില്‍ പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് വിവേകിനെ നേരത്തെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, നടപടി ആവശ്യപ്പെട്ട് വനിതാ നേതാവ് കെപിസിസിക്ക് ആദ്യം നല്‍കിയ പരാതി നേതൃത്വം പരിഗണിച്ചില്ലെന്ന് വ്യക്തമായി. 2022 ജൂലൈ രണ്ടിനാണ് സംഭവം നടന്നത്. നവംബര്‍ 23ന് നല്‍കിയ തുടര്‍പരാതിയിലാണ് സസ്പെന്‍ഷന്‍ നടപടിയെന്നാണ് ജനറല്‍ സെക്രട്ടറിയുടെ കത്തില്‍ പരാമര്‍ശിക്കുന്നത്. പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.