24 December 2024, Tuesday
KSFE Galaxy Chits Banner 2

വീണ്ടും പ്രണയപ്പക: യുവതിയെ ബന്ധു റോഡിലിട്ട് വെട്ടി

Janayugom Webdesk
ഒറ്റപ്പാലം
January 18, 2023 9:21 am

പാലപ്പുറം കയറംപാറയിൽ കൊലക്കേസ് പ്രതിയായ യുവാവ് ബന്ധുവായ യുവതിയെ വെട്ടി പരിക്കേല്പിച്ചു. കയറംപാറ പാറക്കൽ ഷംസത്തിന് (22) ആണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ട് നാലോടെ റോഡിൽ വെച്ചായിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

സംഭവത്തിൽ കയറംപാറ പാറക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസിനെ (25) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ സുഹൃത്തും ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതിയാണ് മുഹമ്മദ് ഫിറോസ്.  ഈ കേസിൽ  ഹൈക്കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയാണ് യുവതിയെ വെട്ടിയത്.  പ്രണയപ്പകയാണ് അക്രമത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി ഫിറോസിന്റെ അമ്മായിയുടെ മകളാണ് ഷംസത്ത്. ഫിറോസും ഷംസത്തും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ഷംസത്തിന് പുതിയൊരു ബന്ധമുണ്ടെന്ന സംശയമാണ് അക്രമത്തിനിടയാക്കിയതെന്നും പറയുന്നു.

ഇന്നലെ ഇതെച്ചൊല്ലി ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായതായും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. പാലപ്പുറം കയറംപാറ സ്വാമി റോഡിലായിരുന്നു ഷംസത്തിന് നേരെ അക്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ കൈയ്ക്കും കാലിനും പരിക്കേറ്റ യുവതിയെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി.

Eng­lish Sum­ma­ry: Woman hacked at road in Palakkad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.