23 December 2025, Tuesday

Related news

December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025

മതേതര പാര്‍ട്ടികള്‍ ഒന്നിക്കണം: ഡി രാജ

Janayugom Webdesk
ഖമ്മം
January 18, 2023 10:37 pm

ബിജെപിയെ അധികാരത്തില്‍ നിന്നുപുറത്താക്കാന്‍ 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളും ഒന്നിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. തെലങ്കാനയിലെ ഖമ്മമില്‍ ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്) യുടെ ആദ്യ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയും ജനാധിപത്യ ഭരണവും മാറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി- ആര്‍എസ്എസ് കൂട്ടുക്കെട്ടിനെതിരെ പോരാടി അവരെ പരാജയപ്പെടുത്തണം. ഇതാണ് തെലങ്കാനയുടെ വിപ്ലവ ഭൂമിയായ ഖമാമ്മില്‍ നിന്നും പ്രചരിക്കേണ്ട സന്ദേശമെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഭാഷ ഓരോ നാടിന്റെയും സ്വത്വമാണ്. പകരം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.

അതു രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കും. ബിജെപി സര്‍ക്കാര്‍ ജുഡീഷ്യറിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന ശക്തമായ നിലപാട് പ്രതീക്ഷാര്‍ഹമാണെന്നും പിണറായി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് എന്നിവരും റാലിയില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Sec­u­lar, demo­c­ra­t­ic par­ties need to join hands to take on BJP in 2024 LS polls: d raja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.