22 December 2025, Monday

Related news

August 5, 2025
August 2, 2025
August 1, 2025
August 16, 2024
February 3, 2024
November 26, 2023
October 17, 2023
September 28, 2023
March 6, 2023
January 19, 2023

ഗായകൻ പട്ടം സനിത്തിന് ദേശീയ അവാർഡ്

Janayugom Webdesk
January 19, 2023 9:10 pm

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഭാരത് സേവക് സമാജ്, ന്യൂഡല്‍ഹിയുടെ സാമൂഹിക ജീവകാരുണ്യ രംഗത്ത് മികച്ച സേവനം കാഴ്ചവച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്തിന് ’ ഭാരത് സേവക് പുരസ്‌കാരം’. കവടിയാര്‍ സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ ചെയര്‍മാന്‍ ഡോ ബി.എസ് ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു.

ചടങ്ങ്‌ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്‌ അവാർഡ് ഏറ്റുവാങ്ങിയ ശേഷം ചടങ്ങിൽ അഭിസംബോധന ചെയ്തു സംസാരിച്ചു. ദേശീയ അവാർഡ് കിട്ടിയത് ഭാഗ്യമായി കണക്കാക്കുന്നു. ഇത് സമൂഹത്തിൽ കൂടുതൽ കൂടുതൽ മികച്ച സേവനം കാഴ്ചവച്ചവയ്ക്കുന്നതിന് പ്രചോദനം നൽകുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല എന്ന് പട്ടം സനിത്ത് പറഞ്ഞു. വൈസ് ചെയർമാൻ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. അസി. ഡയറക്‌ടർ ടി പി വിനോദ് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.