19 January 2026, Monday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

ജമ്മുകശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു

Janayugom Webdesk
കത്വ
January 21, 2023 9:19 am

ജമ്മു കശ്മീരിലെ ബില്ലവാറിലെ ധനു പരോൾ ഗ്രാമത്തിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിക്കുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൗഗിൽ നിന്ന് ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം സിലയിൽ കൊക്കയിലേക്ക് വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

നാല് പേർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ 15 പേരെ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്തു, ഹൻസ് രാജ്, അജീത് സിംഗ്, അംറൂ, കാകു റാം എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ബില്ലവാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Five peo­ple died after their car fell into a gorge in Jam­mu and Kashmir

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.