22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024
September 7, 2024
September 5, 2024

വിസ്മയിപ്പിക്കാൻ ജോജു ജോർജ് : “ഇരട്ട” ട്രെയ്‌ലര്‍ റിലീസായി

Janayugom Webdesk
January 21, 2023 9:35 pm

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ വീണ്ടും ജോജു ജോർജ്. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിൽ താരം എത്തുന്ന ‘ഇരട്ട’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് — ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിക്കുന്ന ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം ജോജു എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലാകും എന്നതിൽ സംശയമില്ല. 

ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യർക്കിടയിൽ ഉള്ള പകയുടെ കൂടെ കഥയാണ് പറയുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഈ ഇരട്ടകൾക്കിയിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ചിത്രത്തെ കൂടുതൽ ആകാംഷനിറഞ്ഞതാക്കുന്നു. ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും പ്രതീക്ഷ നൽകുന്നതാണ്. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാകും നൽകുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ചർച്ചയായിരുന്നു.അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Eng­lish Summary:Joju George to Amaze : “erat­ta” trail­er released

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.