24 December 2025, Wednesday

Related news

December 23, 2025
December 22, 2025
December 20, 2025
November 30, 2025
January 16, 2024
January 22, 2023
January 11, 2023
January 9, 2023

ജോഷിമഠില്‍ മഞ്ഞു വീഴ്ച തിരിച്ചടിയായി; പല കെട്ടിടങ്ങളിലും വിള്ളലുകള്‍ വലുതായതായതായി റിപ്പോര്‍ട്ട്

Janayugom Webdesk
ഡെറാഡൂണ്‍
January 22, 2023 11:14 am

ജോഷിമഠിലെ പല കെട്ടിടങ്ങളിലും വിള്ളലുകള്‍ വലുതായതായതായി റിപ്പോര്‍ട്ട്. കനത്ത മഞ്ഞു വീഴ്ചക്ക് ശേഷമാണ് പ്രദേശത്തെ 863 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായിട്ടുണ്ട്, ഇവയില്‍ 181 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ്. അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ എത്രയും വേഗം പൊളിച്ചു മാറ്റാന്‍ ജില്ലാ കലക്ട്ടര്‍ ഹിമാന്‍ഷു ഖുരാന അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഉപരിതല ഗതാഗത വകുപ്പ് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയാണ് ജോഷിമഠിനെ തകര്‍ത്തത് എന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ഹര്‍ജിയിലെ പറയുന്നത്. 2450 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതിയാണ് കാരണമെന്നും ആരോപണമുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേനകളോട് തയാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പ്രദേശത്തെ എന്‍ടിപിസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തദ്ദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.

എന്‍ടിപിസിയുടെ 520 മെഗാവാട്ടിന്റെ തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതിക്കായി 12 കിലോമീറ്റര്‍ തുരങ്കം കുഴിച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്‍ടിപിസിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധവും ഉയരുകയാണ്.

Eng­lish Summary:Snow fall back­fired in Joshi­math; Cracks are report­ed to have widened in many buildings

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.