13 January 2026, Tuesday

Related news

January 11, 2026
January 11, 2026
January 9, 2026
January 8, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026

തൃശ്ശൂരില്‍ യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്പിച്ചു

Janayugom Webdesk
തൃശ്ശൂര്‍
January 22, 2023 6:03 pm

തൃശ്ശൂരില്‍ ഭര്‍ത്താവ് കുത്തി പരിക്കേല്പിച്ചു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി രാഖി(35)യെയാണ് ഭര്‍ത്താവ് ലാലു ആക്രമിച്ചത്. കൈയ്ക്കും വയറിനും കാലിനും കുത്തേറ്റ രാഖിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. ലാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ ഒളിച്ചിരുന്ന ഭര്‍ത്താവ് യുവതിക്ക് നേരേ ആക്രമണം നടത്തുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന രാഖി മകള്‍ക്കൊപ്പമാണ് എടവിലങ്ങിലെ വീട്ടില്‍ താമസിച്ചിരുന്നത്. രാത്രി രാഖിയും മകളും സമീപത്തെ സഹോദരന്റെ വീട്ടിലാണ് ഉറങ്ങാറുള്ളത്. കഴിഞ്ഞദിവസം രാത്രി ഇരുവരും സഹോദരന്റെ വീട്ടിലേക്ക് പോയ സമയത്ത് ഭര്‍ത്താവ് വീട്ടില്‍ക്കയറി ഒളിച്ചിരുന്നെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ രാഖിയെ ഭര്‍ത്താവ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Eng­lish Sum­ma­ry: woman stabbed by hus­band in thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.