
റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ വ്യോമസേനയുടെ സ്പെഷല്‍ ഫോഴ്സിനും പങ്കാളിത്തം. ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് സ്‌പെഷ്യൽ ഫോഴ്‌സ് ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ മാർച്ച് ചെയ്യും.
സ്ക്വാഡ്രൺ ലീഡർ പിഎസ് ജൈതാവത്താണ് ഗരുഡ് ടീമിനെ നയിക്കുക. സ്ക്വാഡ്രൺ ലീഡർ സിന്ധു റെഡ്ഡി കണ്ടിജന്റ് കമാൻഡറായിരിക്കും. ഫ്‌ളൈപാസ്റ്റില്‍ 18 ഹെലികോപ്ടറുകള്‍, എട്ട് ട്രാന്‍സ്‌പോര്‍ട്ടര്‍ വിമാനങ്ങള്‍, 23 ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ ഇടംപിടിക്കും. മിഗ്-29, റാഫേൽ, ജാഗ്വാർ, എസ്‌യു-30 തുടങ്ങിയ വിമാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന 50 വിമാനങ്ങളിൽ ഇന്ത്യൻ നാവികസേനയുടെ ചാരവിമാനം ഐഎല്‍ 38 ഉം ഉള്‍പ്പെടുന്നു. 42 വർഷത്തോളം സേവനമനുഷ്ഠിച്ച ഇന്ത്യൻ നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനമാണ് ഐഎൽ-38
ഈജിപ്ത് പ്രസിഡന്റ് ആബ്ദേല്‍ ഫത്താ അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. ഈജിപ്തില്‍ നിന്നുള്ള 180 അംഗ അകമ്പടി സംഘവും പരേഡില്‍ പങ്കെടുക്കും.
അതേസമയം പരേഡ് കാണുന്നതിനുള്ള ആളുകളുടെ എണ്ണം 45000 ആയി കുറച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിന്റെ കാഴ്ചക്കാരായി ആദ്യ നിരയില്‍ റിക്ഷാ ഡ്രൈവര്‍മാരും, പച്ചക്കറി വില്പനക്കാരുമെല്ലാം ഇടംപിടിക്കും. പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തില്‍ ഭാഗഭാക്കായ തൊഴിലാളികള്‍ക്കും ക്ഷണമുണ്ട്.
English Summary: Garuda to be a part of the Republic Day Parade
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.