കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി. ഹിജാബ് വിഷയത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്നാണ് ആവശ്യം. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ പരാമര്‍ശിച്ചു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും തീയതി ഉടന്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
ഒക്ടോബറിലെ രണ്ടംഗബെഞ്ചിന്റെ ഭിന്ന വിധിയില്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷക സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.
English Summary:Hijab topic; Another petition seeking Supreme Court’s intervention
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.