13 January 2026, Tuesday

നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മയുടെ പരാതിയില്‍ ഭാര്യക്കെതിരെ കേസ്

Janayugom Webdesk
മുംബൈ
January 23, 2023 7:27 pm

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മയുടെ പരാതിയില്‍ ഭാര്യ സൈനബയ്‌ക്കെതിരെ കേസെടുത്തു. നവാസുദ്ദീന്റെഅമ്മ മെഹ്‌റുന്നിസ സിദ്ദിഖിയാണ് മരുമകൾക്കെതിരെ കേസ് കൊടുത്തത്. മുംബൈ പൊലീസാണ് സൈനബയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ സൈനബയെ ചോദ്യം ചെയ്യാൻ വെർസോവ പൊലീസ് വിളിപ്പിച്ചതായാണ് വിവരം. സ്വത്ത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സൈനബ തന്റെ ബംഗ്ലാവിൽ അതിക്രമിച്ച് കയറി പ്രശ്നം ഉണ്ടാക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തു എന്നാണ് അമ്മയുടെ പരാതി. സ്വത്ത് സംബന്ധിച്ച് നവാസുദ്ദീന്റെ അമ്മയും സൈനബയും തമ്മിൽ തർക്കം നിലനിന്നിരുന്നു. നവാസുദ്ദീന്റെ രണ്ടാം ഭാര്യയാണ് സൈനബ.

Eng­lish Sum­ma­ry: Nawazud­din Sid­diqui’s moth­er files FIR against his wife over prop­er­ty dispute
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.