23 November 2024, Saturday
KSFE Galaxy Chits Banner 2

നോൺ‑സബ്സിഡി ഉല്പന്നങ്ങൾ; സപ്ലൈക്കോയ്ക്ക് 665 കോടിയുടെ വില്‍പ്പന

Janayugom Webdesk
കൊച്ചി
January 23, 2023 11:19 pm

കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉല്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വില്‍പ്പന നടത്തിയതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി അറിയിച്ചു.
സപ്ലൈകോ പർച്ചേസ് വിഭാഗം നേരിട്ട് വാങ്ങി, കുറഞ്ഞ ലാഭത്തില്‍ വിൽപ്പന നടത്തുന്ന മുപ്പതിലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോൺ സബ്സിഡി വിഭാഗത്തിലുള്ളത്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് ഇനത്തിൽ വിറ്റുവരവ് 1081.53 കോടി രൂപയും ശബരി ഉല്പന്നങ്ങളുടേത് 199.74 കോടി രൂപയുമാണ്. സബ്സിഡി വെളിച്ചെണ്ണ ഒഴികെയുള്ള ശബരി ഉല്പന്നങ്ങളായ വെളിച്ചെണ്ണ, തേയില, കറിപ്പൊടികൾ, മസാല, കായം, കടുക്, ജീരകം തുടങ്ങിയവയുടെ വിൽപ്പനയാണിത്.

3316 ടൺ ശബരി തേയിലയുടെ വിൽപ്പനയും ഇക്കാലയളവിൽ നടന്നു. ശബരി തേയില വില്‍പ്പനയിലൂടെ സപ്ലൈകോയ്ക്ക് 24.30 കോടി രൂപയുടെ ലാഭം നേടാനായതായി ഡോ. സഞ്ജീബ് പട്ജോഷി പറഞ്ഞു. ശബരി ബ്രാൻഡിനു കീഴിൽ ശബരി സുപ്രീം, ഗോൾഡ്, ഹോട്ടൽ ബെൻഡ്, സൂപ്പർ ഫൈൻ ഡസ്റ്റ് എന്നീ പേരുകളിലാണ് തേയില വില്‍പ്പന നടത്തുന്നത്. ഇതിനു പുറമേ ഇന്ത്യൻ ബ്ലാക്ക് ടീ, ഗോൾഡ് ഫൈൻ ബ്ലെൻഡ് എന്നീ പേരുകളിൽ സപ്ലൈകോ യുഎഇയിലേക്ക് തേയില കയറ്റുമതി നടത്തുന്നുണ്ട്.
2022ൽ ഏകദേശം 100 കോടി രൂപയുടെ മരുന്നു വില്‍പ്പനയും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ നടത്തി. 921.7 കോടി രൂപയുടെ സബ്സിഡി സാധനങ്ങളാണ് സപ്ലൈകോ 2022ൽ വിതരണം ചെയ്തത്.

Eng­lish Sum­ma­ry: Non-sub­si­dized prod­ucts; 665 crore in sales to Supplyco

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.