28 April 2024, Sunday

Related news

April 17, 2024
April 13, 2024
April 13, 2024
April 3, 2024
March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 1, 2024
December 27, 2023

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ

Janayugom Webdesk
കൊല്ലം
January 23, 2023 11:34 pm

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്ന് യുവാക്കളെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പെരുമാതുറ വലിയവിളാകം വീട്ടിൽ ജസീർ (26), വിതുര തൊളിക്കോട് കുന്നുംപുറത്ത് വീട് മാങ്കോട്ട്കോണം എസ് നൗഫൽ (27), കഴക്കൂട്ടം പെരുമാതുറ വലിയവിളാകം നിഹാസ് (20) എന്നിവരാണ് അറസ്റ്റിലായത്. 

സമൂഹമാധ്യമം വഴി കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായ ജസീർ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും കുണ്ടറയിൽ വച്ച് നേരിൽ കാണുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കളായ നൗഫൽ, നിയാസ് എന്നിവരുടെ സഹായത്തോടെ കാറിൽ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മൂവരെയും റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: The youths who molest­ed the girl they met on Insta­gram were arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.