18 December 2025, Thursday

Related news

December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025

2022 ഐസിസി ടി20 ടീം; ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

Janayugom Webdesk
ദുബായ്
January 24, 2023 9:25 am

2022ലെ താരങ്ങളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമില്‍ ഇടംനേടിയ ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലറാണ് ഐസിസി ടീമിന്റെയും നായകനായി തെരഞ്ഞെടുത്തത്. 

ഓസ്ട്രേലിയയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഒറ്റ താരം പോലും ഐസിസി ടീമില്‍ ഇടം നേടിയില്ലെന്നതും ശ്രദ്ധേയമായി. ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് രണ്ട് കളിക്കാര്‍ മാത്രമാണ് ഐസിസി ഇലവനിലുള്ളത്. ഇന്ത്യയില്‍ നിന്ന് മൂന്ന് പാകിസ്ഥാനില്‍ നിന്ന് രണ്ട്, ശ്രീലങ്ക, സിംബാബ്‌വെ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളില്‍ നിന്ന് ഓരോരുത്തര്‍ വീതവും ടീമിലെത്തി.

വിക്കറ്റ് കീപ്പറും ബാറ്ററുമായ ബട്ലര്‍ക്കൊപ്പം ഓപ്പണറായിയിറങ്ങുന്നത് പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ്. മൂന്നാമനായി കോലിയും നാലാമനായി സൂര്യകുമാറുമാണുള്ളത്. ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്സ്, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇംഗ്ലണ്ടിന്റെ സാം കറനുമാണ് പേസ് ഓള്‍ റൗണ്ടര്‍മാര്‍.

Eng­lish Summary:2022 ICC T20 Team; Three Indi­an play­ers in the team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.