28 April 2024, Sunday

Related news

April 28, 2024
April 28, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024

മെട്രോ തൂൺ തകർന്ന സംഭവം; അധികാരികളുടെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ബംഗളുരു
January 24, 2023 9:42 am

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന സംഭവം അധികാരികളുടെ അനാസ്ഥ കാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) റിപ്പോർട്ട്. ഔട്ടർ റിങ് റോഡിനു സമീപം ഈ മാസം 10നാണ് തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകർന്നുവീണ് ബൈക്ക് യാത്രക്കാരായ അമ്മയും മകനും മരണപ്പെട്ടത്. അതേസമയം ക്രെയിൻ കൊണ്ട് തൂണിനു പ്രത്യേക താങ്ങു നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഐഐഎസ്‌സി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അപകടത്തെക്കുറിച്ച് സിവിൽ എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനാ റിപ്പോർട്ട് ബിഎംആർസിഎല്ലിന് സമർപ്പിച്ചിരുന്നു. 12 മീറ്റർ ഉയരമുള്ള തൂണിൽ താഴെ കോൺക്രീറ്റ് ചെയ്തതോടെ 18 മീറ്ററായി ഉയർന്നു. എന്നാല്‍ ഇത് താങ്ങാൻ മറ്റ് ക്രമീകരണങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നും വകുപ്പ് തലവൻ പ്രഫ. ചന്ദ്ര കിഷൻ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.

തൂണുകൾക്കിടയിലെ വിടവാണ് ചെരിയാൻ കാരണം. സമീപത്ത് മേൽപാലം ഉള്ളതിനാൽ മെട്രോ തൂണുകൾക്ക് അവയേക്കാൾ ഉയരം ആവശ്യമാണ്. ഉയരം കൂടിയ നിർമിതികളുടെ നിർമാണത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിയിരുന്നു. പരിചയസമ്പന്നരായ തൊഴിലാളികളെ ഇത്തരം നിർമാണപ്രവൃത്തികൾക്ക് നിയോഗിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇവർക്കുള്ള മാർഗനിർദേശങ്ങൾ പ്രാദേശിക ഭാഷകളിൽ തന്നെ നൽകണം. കെആർ പുരം–വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺ നഗർ എച്ച്ബിആർ ലേഔട്ടിലാണ് അപകടമുണ്ടായത്. 

Eng­lish Summary:Metro pil­lar col­lapse inci­dent; It is report­ed that the author­i­ties are negligent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.