23 December 2025, Tuesday

Related news

December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025
August 11, 2025

ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി

Janayugom Webdesk
ധോണി
January 24, 2023 11:26 am

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തിങ്കളാഴ്‌ച രാത്രിയാണ് കൊമ്പൻ അരിമണി ഭാ​ഗത്ത് ഇറങ്ങിയത്. വാഴയും തെങ്ങും നെല്ലും നശിപ്പിച്ച കൊമ്പൻ മണിക്കൂറുകളോളം ജനവാസമേഖലയിൽ തുടർന്നു. പി ടി7 പിടികൂടിയതിന് പിന്നാലെയാണ് കാട്ടാനയിറങ്ങിയത്.

ധോണിയിൽ ക്യാമ്പ് ചെയ്യുന്ന ദ്രുതപ്രതികരണ സേന അരിമണിയിലെത്തി ആനയെ കാട്ടിലേക്ക് കയറ്റി. ധോണിയിലെ ജനങ്ങള്‍ ആശങ്കയിലാണ്. പ്രദേശത്ത് ദ്രുതപ്രതികരണ സേന നിലയുറപ്പിച്ചു കഴിഞ്ഞു. നാട്ടുകാർ ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ജനവാസ മേഖലയിൽ നിന്ന് ഓടിച്ചത്. പി ടി സെവന്‍ വരുന്ന അതേ പ്രദേശങ്ങളിലാണ് കൊമ്പനെത്തിയത്.

Eng­lish Summary:Dhoni is back in the wild

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.