22 January 2026, Thursday

ഷാർജ ഭരണാധികാരി ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ 51വർഷങ്ങള്‍: ആഘോഷം സംഘടിപ്പിച്ചു

Janayugom Webdesk
ഷാർജ
January 25, 2023 10:11 pm

ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജയുടെ ഭരണാധികാരം ഏറ്റെടുത്തതിന്റെ 51-ാം വാർഷിക ദിനാഘോഷം ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടന്നു. ഷാർജ ഇന്ത്യൻ സ്‌കുൾ ഗേൾസ്-ബോയ്‌സ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷ പരിപാടികൾ നടന്നത്. 

അഞ്ച് പതിറ്റാണ്ടു പിന്നിട്ട ഭരണ സാരഥ്യം വഹിക്കുന്ന ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ജീവിത്തിന്റെ വിവിധ തലങ്ങളിലുള്ള തദ്ദേശിയരും വിദേശികളുമായ ജനങ്ങളുടെ ഉന്നതിക്കും സുരക്ഷക്കും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്ന ഭരണാധികാരിയാണെന്നും അദ്ദേഹം വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിൽ നടത്തിയ മുന്നേറ്റമാണ് ഷാർജയെ യു.എ.ഇയുടെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റാൻ കഴിഞ്ഞതെന്നും ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രൂപ്പ് സി.ഇ.ഓ. കെ.ആർ രാധാകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽമാരായ ഡോ.പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി.വി.നസീർ സ്വാഗതവും ജോയിന്റ് ട്രഷറർ ബാബു വർഗീസ് നന്ദിയും പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ.ടി.നായർ, അബ്ദുമനാഫ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്വർണലത തുടങ്ങിയവർ സംബന്ധിച്ചു. യു.എ.ഇയുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന വിവിധ കലാ പരിപാടികൾ ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.