22 January 2026, Thursday

Related news

January 21, 2026
December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025

ഇടുക്കിയിലെ കാട്ടാന ശല്യം: അടിയന്തര യോഗം ചേരും

Janayugom Webdesk
തിരുവനന്തപുരം
January 25, 2023 11:08 pm

ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉൾപ്പെടെ മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ വിശദമായി ചർച്ച ചെയ്യുന്നതിനായി ഉടൻ തന്നെ ജില്ലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന യോഗം വിളിച്ചുചേർക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കോഴിപ്പക്കുടി നിവാസിയായ ഫോറസ്റ്റ് വാച്ചർ ശക്തിവേൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട സംഭവത്തില്‍ മന്ത്രി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

കാട്ടാനകളെ തന്ത്രപൂർവം ജനവാസ മേഖലകളിൽ നിന്നും കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വിദഗ്ധനായ ദീർഘകാലത്തെ അനുഭവ പരിചയമുള്ള ഒരു വാച്ചറെയാണ് വനം വകുപ്പിന് നഷ്ടമായിരിക്കുന്നത്. മരണപ്പെട്ട ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടെന്നും ഇതിൽ അഞ്ച് ലക്ഷം രൂപ നാളെത്തന്നെ നൽകുമെന്നും മന്ത്രി പറഞ്ഞു. ബാക്കി അഞ്ച് ലക്ഷം രൂപ അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കും അഞ്ച് ലക്ഷം വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസിൽ നിന്നും നൽകും.

സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം ഇടുക്കിയിൽ മൂന്നാർ ഡിവിഷനിലും സമീപ പ്രദേശങ്ങളിലും സോളാർ ഹാങ്ങിങ് പവർ ഫെൻസിങ് ഉൾപ്പെടെ നടപ്പിലാക്കുന്നതിനും ജനവാസ മേഖലകളിലേക്കുള്ള കാട്ടാനകളുടെ കടന്നുകയറ്റം തടയുന്നതിനുമായി വിശദമായ ഒരു പഠനം നടത്തിയിട്ടുണ്ട്. ഈ പദ്ധതിക്ക് ആവശ്യമായ 194 ലക്ഷം രൂപ പ്രോജക്ട് എലിഫന്റ് പദ്ധതിയുടെ കീഴിൽ പട്ടിക വർഗ സെറ്റിൽമെന്റ് പ്രദേശങ്ങൾക്കായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 559 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Eng­lish Sum­ma­ry: wild ele­phant nui­sance in Iduk­ki: Emer­gency meet­ing to be held
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.