21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 21, 2025
April 18, 2025
April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 15, 2025
April 13, 2025
April 13, 2025

കെഎസ്ആര്‍ടിസി വനിതാ ഡ്രൈവറെ ആക്രമിച്ച് യാത്രക്കാരന്‍

Janayugom Webdesk
തൃശൂര്‍
January 28, 2023 11:37 am

സംസ്ഥാനത്തെ ഏക കെഎസ്ആര്‍ടിസി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. തൃശൂര്‍ ചാലക്കുടി സൗത്ത് മേല്‍പ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. ആലപ്പുഴ കൈനഗിരി രഞ്ജിത്ത് എന്ന യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കോതമംഗലം കോട്ടപ്പാടി സ്വദേശിനി വി പി ഷീലയെയും കണ്ടക്ടര്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി സത്യനാരായണനെയുമാണ് യുവാവ് മര്‍ദ്ദിച്ചത്. രഞ്ജിത്തിനോട് ടിക്കറ്റിന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കണ്ടക്ടര്‍ സത്യനാരായണന് മര്‍ദ്ദനമേറ്റത്. കണ്ടക്ടറുടെ തല കമ്പിയില്‍ ഇടിക്കുകയും സീറ്റിനിടയിലേക്ക് കുനിച്ച് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതുകണ്ട് തടയാന്‍ ശ്രമിച്ച ഷീലയെ മുഖത്ത് ഇടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ഷര്‍ട്ട് വലിച്ച് കീറുകയുമായുമായിരുന്നു. അക്രമണത്തില്‍ തലയിലും കൈയിലും ഷീലയ്ക്കും മര്‍ദ്ദനമേറ്റു.

സംഭവ സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചു നിര്‍ത്തി. ഷീല ബസ് ഡിപ്പോയിലേക്ക് എത്തിച്ചു. തുടര്‍ന്ന്, പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ ഷീലയും കണ്ടക്ടറും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതി പൊലീസ് സ്റ്റേഷനില്‍ വച്ചും പ്രകോപിതനായിരുന്നു. 

Eng­lish Sum­ma­ry: Pas­sen­ger assaults KSRTC woman driver
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.