പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിക്കാന്‍ പുതിയ ഔദ്യോഗിക വാഹനം അനുവദിച്ച് സംസ്ഥാന സർക്കാർ. നിലവിലെ ടൂറിസം ചട്ടപ്രകാരമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിന് പുതിയ വാഹനം അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് വി ഡി സതീശൻ ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം.
English Summary: opposition leader v d satheesan gets new toyota innova
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.