12 February 2026, Thursday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂ ങ്ങിമരിച്ച നിലയില്‍: മരിച്ചത് മകളുടെ സഹപാഠി

Janayugom Webdesk
ആലപ്പുഴ
January 30, 2023 2:46 pm

ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടില്‍ യുവാവിനെ തൂ ങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ സുരേഷിന്റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുകാര് ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്.

എസ്ഐ സുരേഷ്‌കുമാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മൂന്നാറിലാണ്. എസ്ഐയുടെ വീട്ടില്‍നിന്ന് പത്തു കിലോമീറ്ററോളം അകലെയാണ് സൂരജിന്റെ വീട്. എസ്ഐയുടെ മകളും സൂരജും സഹപാഠികളായിരുന്നു. ഈ പരിചയത്തില്‍ സൂരജ് കഴിഞ്ഞദിവസം എസ്ഐയുടെ വീട്ടിലെത്തിയിരുന്നു. രാത്രി ഇവിടെയെത്തിയ സൂരജും വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും യുവാവ് പിന്നീട് തിരികെപോയെന്നുമാണ് വിവരം. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച രാവിലെ സൂരജിനെ വീടിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്.

രാത്രിയുണ്ടായ തര്‍ക്കത്തിന് ശേഷം ഇവിടെനിന്ന് പോയ സൂരജ് വീണ്ടും തിരികെയെത്തി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: young man hanged in asi s house in alappuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.