25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 22, 2024
July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024
March 17, 2024

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഉത്സവം തീർത്ത് “നവയുഗസന്ധ്യ 2K22” അരങ്ങേറി

Janayugom Webdesk
ദമ്മാം
January 30, 2023 6:41 pm

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ കൊച്ചു കേരളം പറിച്ചുനട്ടത് പോലെ വർണ്ണവിസമയങ്ങളുടെ ഉത്സവം തീർത്ത “നവയുഗസന്ധ്യ 2K22” പ്രവാസികൾക്ക് ആവേശമായി ദമ്മാം ഉമ്മുൽ സാഹിക്കിൽ അരങ്ങേറി.

നൂറുകണക്കിന് സ്ക്കൂൾ കുട്ടികൾ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെയാണ് ഉച്ചയ്ക്ക് നവയുഗസന്ധ്യ ആരംഭിച്ചത്. ഫുഡ് ഫെസ്റ്റിവൽ, ചിത്രപ്രദർശനം, പുസ്തകപ്രദർശനം, മെഡിക്കൽ ക്യാമ്പ്, നോർക്ക‑പ്രവാസി ക്ഷേമനിധി ഹെൽപ്പ്ഡെസ്ക്ക് എന്നിവയും സജ്ജീകരിച്ചിരുന്നു. വിനോദ് കുഞ്ഞു, വില്യം പായിപ്പാട്, ഹഫ്‌സത് അഷറഫ്, സംവൃത സുരേഷ്, ഖദീജാ നാഫീല, ഷാലിൻ ഹബീബ് എന്നീ ചിത്രകാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

തുടർന്ന് അരങ്ങേറിയ, നാടൻ ശേലുള്ള നൃത്തകലാരൂപങ്ങൾ മുതൽ കാവുകൾ തീണ്ടുന്ന തെയ്യം വരെ അണിനിരന്ന സാംസ്ക്കാരികഘോഷയാത്ര സൗദിയിലെ പ്രവാസലോകത്തിനു വേറൊട്ടൊരു അനുഭവമായി.

തിരുവാതിരയും, മാർഗ്ഗംകളിയും, ക്രിസ്തുമസ്സ് കരോൾ സംഘവും, ഒപ്പനയും, ശാസ്ത്രീയ, നാടൻ നൃത്തങ്ങളും, മനോഹരഗാനങ്ങളും, സിനിമാറ്റിക്ക് നൃത്താവിഷ്കാരങ്ങളും ഒക്കെ നിറഞ്ഞ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ നവയുഗസന്ധ്യ വേദിയിൽ അണി നിരന്നിരുന്നു. ഡോ. അമിതാ ബഷീർ, സാനിയ സ്റ്റീഫൻ എന്നിവർ കലാപരിപാടികൾക്ക് അവതാരകരായി.

നവയുഗസന്ധ്യയോടനുബന്ധിച്ചു നടന്ന സാംസ്ക്കാരികസദസ്സിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള റവന്യു മന്ത്രി കെ രാജൻ സമ്മേളനം ഉത്‌ഘാടനം ചെയ്തു. കേരള ഹൗസിങ് ബോർഡ്‌ ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, സഫിയ അജിത്ത് അനുസ്മരണം നടത്തി.

സാംസ്ക്കാരിക സദസ്സിൽ വെച്ച് നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം സഫിയ അജിത്ത് മെമ്മോറിയൽ സാമൂഹ്യപ്രതിബദ്ധത അവാർഡ് പ്രഖ്യാപനം നടത്തി. കെ രാജന് നവയുഗത്തിന്റെ സഫിയ അജിത്ത് അവാർഡ് പി. പി സുനീർ സമ്മാനിച്ചു. കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം ക്യാഷ് അവാർഡ് സമ്മാനിച്ചു.

 

തങ്ങൾ പ്രവർത്തിയ്ക്കുന്ന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒൻപതു വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. ദമ്മാം ഇന്ത്യൻ എംബസ്സി വോളന്റീർ ടീം കോർഡിനേറ്റർ മിർസ സഹീർ ബൈഗ്, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൽ മെഹ്‌നാസ് ഫരീദ്, ഏറാം ഗ്രൂപ്പ് കമ്പനിയുടെ ഗ്രൂപ്പ് ഡയറക്റ്ററും സിഒഒ യുമായ മധു ആർ കൃഷ്ണൻ, ജുബൈലിൽ ഇന്ത്യൻ എംബസി വളണ്ടിയർ ഡസ്കിന്റെ കോർഡിനേറ്റർ ജയൻ തച്ചൻപാറ, പ്രവാസി എഴുത്തുകാരനും, സാംസ്ക്കാരികപ്രവർത്തകനുമായ മാത്തുക്കുട്ടി പള്ളിപ്പാട്, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീകുമാർ കായംകുളം, ആതുരശിശ്രൂഷരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നഴ്സുമാരായ അനിയമ്മ പൗലോസ്, ജൂബി ബഷീർ, “സൗദി പാട്ടു കൂട്ടം” അമരക്കാരനും നാടൻപാട്ട് കലാകാരനുമായ സന്തു സന്തോഷ്, എന്നിവരെയാണ് ആദരിച്ചത്.

നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, നാസ് വക്കം (സാമൂഹ്യപ്രവർത്തകൻ), നൗഷാദ് അകോലത്തു (നവോദയ), സിദ്ധിക്ക് പാണ്ടികശാല (കെ എം സി സി), ഇ കെ സലിം (ഓ.ഐ.സി.സി) എന്നിവർ ചടങ്ങിൽ ആശംസപ്രസംഗം നടത്തി.

ഉച്ചയ്ക്ക് നടന്ന മത്സരങ്ങളുടെ ഫലപ്രഖ്യാപനം സ്വാഗതസംഘം രക്ഷാധികാരി പ്രിജി കൊല്ലം നടത്തി. ചിത്രരചന, കളറിംഗ്, കേക്ക് മേക്കിങ്, ക്യാരംസ് എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്കും, പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയം വഹിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്വാഗതവും, സംഘാടകസമിതി ജനറൽ കൺവീനർ ബിജു വർക്കി നന്ദിയും പറഞ്ഞു.

നവയുഗസന്ധ്യയ്ക്ക് നവയുഗം നേതാക്കളായ ഗോപകുമാർ, നിസ്സാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, സഹീർഷാ, ഷിബുകുമാർ, ദാസൻ രാഘവൻ, സനു മഠത്തിൽ, ശരണ്യ ഷിബു, ഉണ്ണി മാധവം, അനീഷ കലാം, ബിനുകുഞ്ഞു, സജീഷ് പട്ടാഴി, സന്തോഷ് ചെങ്കോലിക്കൽ, മിനി ഷാജി, ജാബിർ, സംഗീത ടീച്ചർ, ഷീബ സാജൻ, റിയാസ്, സുശീൽ കുമാർ, ശാമിൽ നെല്ലിക്കോട്, വേലുരാജൻ, സാബു, സുരേന്ദ്രൻ, ജിതേഷ്, സാജി അച്ചുത്, ഉണ്ണികൃഷ്ണൻ, റഷീദ് പുനലൂർ, കൃഷ്ണൻ, റെജീൻ ചന്ദ്രൻ, സുകുപിള്ള, ശ്രീലാൽ, നൗഷാദ്, ബെക്കർ, മീനു അരുൺ, ബിനീഷ്, വർഗ്ഗീസ്, നന്ദകുമാർ, രാജൻ കായംകുളം എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Navayu­gom 2K22” Fes­ti­val in East­ern Province of Sau­di Arabia

You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.