
ഇ സഞ്ജീവിനി പോര്‍ട്ടലില്‍ ഡോക്ടര്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തി രോഗി. കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇ സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്.
English Summary:Nudity show to doctor through e Sanjeevini portal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.