22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
December 9, 2024
December 8, 2024
December 6, 2024
December 4, 2024
December 2, 2024
November 28, 2024
November 28, 2024
November 27, 2024

ശബരിമലയിലെ സ്ത്രീ പ്രവേശനം; ആര്‍ത്തവം ഒരു ദൈവത്തിലും അസ്വസ്ഥതയുളവാക്കില്ലെന്ന് ഐശ്വര്യ രാജേഷ്

Janayugom Webdesk
ചെന്നൈ
January 31, 2023 6:52 pm

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാകില്ലെന്ന് നടി ഐശ്വര്യ രാജേഷ്. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. ദൈവത്തിന്റെ കണ്ണില്‍ ആണെന്നോ പെണ്ണെന്നോ വത്യസമില്ല. അതുപോലെ സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിക്കാനുള്ളതല്ല, അവരുടെ കഴിവുകളും പ്രകടമാക്കാനുള്ളതാണ്.

ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല. അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്. നമ്മള്‍ എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്നത് ഒരു ദൈവവും പറഞ്ഞിട്ടില്ല. ദൈവത്തിന് സ്ത്രീ-പുരുഷ വ്യത്യാസമില്ല. ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല. ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ്. ശബരിമല മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ദൈവത്തിന് എതിര്‍പ്പുണ്ടാകില്ല, ഐശ്വര്യ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനം ബന്ധപ്പെട്ട വിഷയത്തിലായിരുന്നു നടിയുടെ പ്രതികരണം. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലെ ഒരു ഭാഗത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശനവും ആര്‍ത്തവ കാലത്തെ മാറ്റിനിര്‍ത്തുന്നതുമെല്ലാം വിഷയമായിരുന്നു. 

Eng­lish Sum­ma­ry: Entry of women at Sabari­mala; Men­stru­a­tion does not dis­turb any god: Aish­warya Rajesh

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.