23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 4, 2024
September 17, 2024
February 2, 2023
February 2, 2023
February 1, 2023
January 31, 2023
January 21, 2023
December 24, 2022
December 23, 2022
September 20, 2022

സിദ്ദിഖ് കാപ്പന്റെ മോചനം നീളുന്നു: ലംഘിക്കപ്പെടുന്നത് സുപ്രീം കോടതി ഉത്തരവ്

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2023 10:58 pm

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ച് ഒരുമാസം കഴിയുമ്പോഴും പുറത്തിറങ്ങാനായില്ല.
ജാമ്യ പരിശോധന പൂര്‍ത്തിയായതിനാല്‍ ഇന്നലെ വൈകിട്ടോടെ കാപ്പന്‍ ജയില്‍ മോചിതനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന പ്രത്യേക കോടതി ജില്ലാ ജഡ്ജി ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഇതുവരെ വിടുതല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഇതാണ് പുറത്തിറങ്ങുന്നത് വീണ്ടും വൈകിപ്പിച്ചത്. 

രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിസംബറിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഭീകരവാദക്കേസില്‍ സെപ്റ്റംബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചിട്ടും ഒരു മാസത്തിലധികമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്. 

ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമം, യുഎപിഎ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ കാപ്പനെതിരെ ചുമത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിനു പ്രേരിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. 

Eng­lish Sum­ma­ry: Sid­dique Kap­pan’s release delays: Supreme Court order violated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.