16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 7, 2025

മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആത്മ ഹ ത്യക്ക് ശ്രമിച്ച പ്രതി പിടിയില്‍

Janayugom Webdesk
മൂന്നാര്‍
February 1, 2023 2:55 pm

ടിടിസി വിദ്യാര്‍ത്ഥിനിയെ വെട്ടിപിക്കേല്‍പ്പിച്ച പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ആല്‍വിന്‍ (23)നെയാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമീക ചികില്‍സ നല്‍കിയതിനുശേഷം പ്രതുയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക ശ്രമത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് പൊലീസ് പറഞ്ഞു.

കുട്ടികാലം മുതല്‍ ആല്‍വിന് പ്രന്‍സിയെ അടുത്തറിയാമായിരുന്നു. ആല്‍വിന്‍ പലവട്ടം പ്രണയം അറിയിച്ച് പെണ്‍കുട്ടിയെശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രന്‍സിയുടെ ഫോണ്‍ നംബര്‍ സംഘടിപ്പിച്ച് യുവാവ് ബന്ധപ്പെട്ട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. ഇതോടെ ഫോണ്‍ നംബര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് യുവാവ് മൂന്നാറിലെത്തി പ്രിന്‍സി പഠിക്കുന്നു സ്‌കൂള്‍ മനസിലാക്കി് പുറത്തിറങ്ങുന്നതും കാത്ത് നിന്നും. ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ പിന്നാലെ കൂടി ഫോണില്‍ ബന്ധപ്പെട്ടു. എടുക്കാന്‍ കൂട്ടാക്കാതെ വന്നതോടെ കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതിയെ ഞരമ്പ് മുറിച്ച നിലയില്‍ പഴയമൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുവെച്ച് ടൂറിസ്റ്റ് ഗൈഡുമാരാണ് കണ്ടെത്തിയത്. മൂന്നാര്‍ പൊലീസെത്തി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമീക ചികില്‍സ നല്‍കിയതിനുശേഷം ഡിസ്റ്റാര്‍ രേഖപ്പെടുത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ ഇന്ന് റിമാന്റ് ചെയ്യും.

Eng­lish Sum­ma­ry: young man who tried to kill a female-student
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.