16 December 2025, Tuesday

Related news

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025

കേന്ദ്ര ബജറ്റ്; രാജ്യവ്യാപക പ്രചരണത്തിന് ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2023 4:04 pm

കേന്ദ്ര ബജറ്റിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ബിജെപി ബുധനാഴ്ച 12 ദിവസത്തെ രാജ്യവ്യാപക പ്രചാരണം ആരംഭിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.മുതിർന്ന ബിജെപി നേതാവ് സുശീൽ മോഡിയുടെ നേതൃത്വത്തിൽ പ്രചാരണം സംഘടിപ്പിക്കുമെന്നും ഫെബ്രുവരി 12 ന് സമാപിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു

രാജ്യത്തെ എല്ലാ ജില്ലകളിലും കേന്ദ്ര ബജറ്റിനെക്കുറിച്ച് ചർച്ചകളും വാർത്താ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനായി പാർട്ടി ജനറൽ സെക്രട്ടറി സുനിൽ ബൻസാലും കർഷക യുവജന സംഘടനാ തലവന്മാരും ഉൾപ്പെടെ ഒമ്പത് അംഗങ്ങളെ ഉൾപ്പെടുത്തി ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഒരു സമിതിക്ക് രൂപം നല്‍കി പ്രചാരണത്തിന്റെ ഭാഗമായി എല്ലാ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു,

പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ ബിജെപി യൂണിറ്റ് തലവൻ എന്നിവർ നിയമസഭയിലെ പ്രതിപക്ഷ നേതാക്കൾ വാർത്താസമ്മേളനം നടത്തും.രാജ്യത്തെ 50 പ്രധാന നഗരങ്ങളിൽ നരേന്ദ്ര മോഡി സർക്കാരിന്റെ മന്ത്രിമാർ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ ഉയർത്തിക്കാട്ടാൻ പത്രസമ്മേളനം നടത്തുമെന്നും അവർ പറഞ്ഞു.2024ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നരേന്ദ്ര മോഡി സർക്കാരിന്റെ രണ്ടാം ടേമിലെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഈ കേന്ദ്ര ബജറ്റ്. അതിനാൽ ഈ പ്രചാരണം പരമാവധി പ്രയോജനപ്പെടുത്താൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ആഗ്രഹിക്കുന്നു.

Eng­lish Summary:
Cen­tral Bud­get; BJP for nation­wide campaign

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.