27 December 2025, Saturday

Related news

December 26, 2025
December 25, 2025
December 24, 2025
December 21, 2025
December 21, 2025
December 20, 2025
December 16, 2025
December 15, 2025
December 15, 2025
December 12, 2025

മദ്യനയ അഴിമതിപ്പണം എഎപി ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Webdesk
ന്യൂഡൽഹി
February 2, 2023 10:27 pm

മദ്യനയ അഴിമതിയിൽ ആം ആദ്മി പാർട്ടിയുടെ വാർത്താവിനിമയവിഭാഗം തലവൻ വിജയ് നായർ 100 കോടി രൂപ കോഴയായി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴപ്പണം ഗോവയിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇഡി ഇന്നലെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അഞ്ച് പ്രതികൾക്കും എതിരെ കോടതി സമൻസ് അയച്ചു. കേസ് ഫെബ്രുവരി 23 ന് പരിഗണിക്കും. ദക്ഷിണേന്ത്യൻ കമ്പനികളിൽ നിന്നാണ് വിജയ് നായർ കോഴ വാങ്ങിയത്. ഇലക്ഷൻ സർവ്വേ നടത്തിയ സംഘങ്ങൾക്കായി 70 ലക്ഷം രൂപ ഉപയോഗിച്ചു. ഗോവ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് രണ്ട് സീറ്റുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഇൻഡോ സ്പിരിന്റെ ഉടമയും വ്യവസായിയുമായ സമീർ മഹേന്ദ്രുവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വിഡിയോകോളിലൂടെ സംസാരിച്ചതായും കുറ്റപത്രത്തിൽ പറയുന്നു, 

മദ്യ ലോബികളെ സഹായിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് 2021–22 മദ്യനയം കഴിഞ്ഞ വർഷം ജൂലൈ 31ന് മരവിപ്പിച്ചിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ ഉൾപ്പെട്ട കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം കേസിൽ സിസോദിയയെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. വിജയ് നായര്‍, വ്യവസായികളായ ശരത് റെഡ്ഡി, ബിനോയ് ബാബു, അഭിഷേക് ബോയിന്‍പള്ളി, അമിത് അറോറ എന്നിവരാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം അന്വേഷണ ഏജൻസിയുടെ അവകാശവാദങ്ങൾ തികച്ചും സാങ്കൽപ്പികമാണെന്നും സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും ഇഡിയെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. 

Eng­lish Summary:AAP used liquor scam mon­ey for Goa elec­tions; ED has filed the charge sheet

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.