23 December 2025, Tuesday

Related news

December 21, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025
December 10, 2025
December 10, 2025
December 9, 2025

തുണിയില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം; യുവാവ് പിടിയില്‍

Janayugom Webdesk
കാസര്‍കോട്
February 3, 2023 1:59 pm

കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്തെ നീതു കൊലക്കേസ് പ്രതി തിരുവനന്തപുരത്ത് പിടിയില്‍. സംഭവത്തില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശി നീതുവിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. 

പോസ്റ്റ്മോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ നീതുവിന്‍റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിന്‍റെ തലക്ക് അടിയേല്‍ക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലെ കണ്ടെത്തി. ശ്വാസം മുട്ടിയാണ് മരണം. പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന വയനാട് സ്വദേശി ആന്‍റോയിലേക്ക് അന്വേഷണം ആരംഭിച്ചത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ തിരുവനന്തപുരത്ത് നിന്നാണ് ആന്‍റോ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്.

Eng­lish Sum­ma­ry: Nee­tu’s body wrapped in cloth; The police called it murder
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.