2 January 2026, Friday

Related news

December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025
November 28, 2025
November 28, 2025

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടു: അസം സ്വദേശി മരിച്ചു

Janayugom Webdesk
കോഴിക്കോട്
February 4, 2023 9:46 am

കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം ആണ് യുവാവിനെ ട്രെയ്നില്‍ നിന്ന് തള്ളിയിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മരിച്ചയാളെ തിരിച്ചറി‍ഞ്ഞിട്ടില്ല. ഇയാളും അസം സ്വദേശിയാണ്.

പ്രതി മുഫാദൂർ ഇസ്ലാമിന്റെ സുഹൃത്താണ് ഇയാൾ എന്നാണ് വിവരം. ഇവർ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് യാത്ര പോവുകയായിരുന്നു. കോതമംഗലം ഭാഗത്താണ് ഇവർ ജോലി ചെയ്യുന്നത്. ഇവർ തമ്മിൽ ട്രെയിനിൽ വച്ച് ഒരു തർക്കമുണ്ടായതായി സഹയാത്രികര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മുഫാദൂർ യുവാവിനെ തള്ളിയിടുകയായിരുന്നു. യാത്രക്കാർ ഇയാലെ തടഞ്ഞുവച്ച് ആർപിഎഫിനെ ഏൽപ്പിക്കുകയായിരുന്നു. മുഫാദൂർ ഇസ്ലാം ഇപ്പോൾ കോഴിക്കോട് ആർപിഎഫ് ഓഫീസിലാണുള്ളത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

Eng­lish Sum­ma­ry: killed man being pushed from a mov­ing train
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.