19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024

നളിനി ചിദംബരത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി

Janayugom Webdesk
കൊല്‍ക്കത്ത
February 4, 2023 9:10 pm

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 6.3 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. നളിനിയെ കൂടാതെ മുന്‍ എംഎല്‍എ ദേവേന്ദ്രനാഥ് ബിശ്വാസ്, ദേബബ്രത സർക്കാർ, അസം മന്ത്രി അഞ്ജാന്‍ ദത്ത എന്നിവരുിടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പശ്ചിമബംഗാള്‍, അസം, ഒഡിഷ സംസ്ഥാനങ്ങളില്‍ ശാരദ ഗ്രൂപ്പ് 2013 വരെയാണ് ചിട്ടി തട്ടിപ്പ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 600 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടിക. കൊൽക്കത്ത പൊലീസും സിബിഐയും നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ശാരദ ഗ്രൂപ്പ് ഓഫ് കമ്പനിക്കെതിരെ ഇഡി കേസെടുത്തത്. 

Eng­lish Sum­ma­ry: ED seizes Nali­ni Chi­dambaram’s property

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.