13 February 2026, Friday

Related news

February 2, 2026
January 31, 2026
January 31, 2026
January 30, 2026
January 29, 2026
January 29, 2026
January 18, 2026
January 6, 2026
December 27, 2025
December 21, 2025

സൗദി പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സന്തോഷ് ആന്റണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി

Janayugom Webdesk
ദമ്മാം
February 5, 2023 6:10 pm

സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം മദീനത്ത് അമൽ യൂണിറ്റ് സഹഭാരവാഹിയായ സന്തോഷ് ആന്റണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി.

ദമ്മാമിലെ നവയുഗം ഓഫിസിൽ വെച്ച് നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം നവയുഗത്തിന്റെ ഉപഹാരം സന്തോഷ് ആന്റണിയ്ക്ക് കൈമാറി. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, മദീനത്ത് അമൽ യൂണിറ്റ് സെക്രട്ടറി റിജു, പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സന്തോഷ് ആന്റണി കഴിഞ്ഞ ആറു വർഷമായി ദമ്മാമിൽ പെപ്സികോ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബപരമായ കാരണങ്ങളാലാണ് സൗദി പ്രവാസം അവസാനിപ്പിയ്ക്കാൻ തീരുമാനിച്ചത്. നവയുഗത്തിന്റെ സജീവപ്രവർത്തകനായ സന്തോഷ്, ദമ്മാമിലെ സാമൂഹ്യ സാംസ്ക്കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Navayu­gom gave a farewell to San­tosh Antony, who is return­ing after his exile in Sau­di Arabia

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.