2 May 2024, Thursday

Related news

May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

ചി​ലി​യി​ൽ കാ​ട്ടു​തീ; 23 മരണം, 979 പേര്‍ക്ക് പരിക്ക്

Janayugom Webdesk
സാ​ന്‍റി​യാ​ഗോ
February 5, 2023 9:05 pm

ചി​ലി​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ച്ച് 23 പേ​ർ മ​രി​ച്ചു. 979 പേ​ർ​ക്ക് പ​രി​ക്കേറ്റു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാറി. പ​സി​ഫി​ക്ക് തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ബ​യോ​ബി​യോ, നു​ബ്ലേ, അ​രൗ​ക്കാ​നി​യ മേ​ഖ​ല​ക​ളി​ലാ​ണ് അ​ഗ്നി​ബാ​ധ വ്യാ​പ​ക ​നാ​ശം സൃ​ഷ്ടി​ച്ച​ത്. 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ താ​പ​നി​ല തു​ട​രുകയാണ്. ഇതിനാല്‍ തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മ​ങ്ങ​ൾ പരാജയപ്പെട്ടു.

ശ​നി​യാ​ഴ്ച മാ​ത്രം 16 സ്ഥ​ല​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 90,000 ഏ​ക്ക​ർ സ്ഥ​ല​ത്ത് തീ ​പ​ട​ർ​ന്നു​പി​ടി​ച്ചിരുന്നു. വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ആ​പ്പി​ൾ, മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളി​ലും അ​ഗ്നി​ബാ​ധ നാ​ശം വി​ത​ച്ചു. അ​ഗ്നി​ബാ​ധ നി​യ​ന്ത്രി​ക്കാ​നാ​യി അ​മേ​രി​ക്ക, അ​ർ​ജ​ന്‍റീ​ന, ഇ​ക്വ​ഡോ​ർ, വെ​നെ​സ്വേ​ല തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​താ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Eng­lish Summary;Wildfires in Chile; 23 dead, 979 injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.