21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 19, 2025
April 17, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025

നിരോധിത ലഹരി വസ്തുക്കള്‍: സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തില്‍ വര്‍ധന

പി എസ് രശ്‌മി
തിരുവനന്തപുരം
February 5, 2023 10:56 pm

സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പാന്‍മസാലയും മറ്റ് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍. അതുകൊണ്ട് തന്നെ ലഹരി ഉപഭോഗത്തിലും വര്‍ധനയുണ്ടായെന്നാണ് വിലയിരുത്തല്‍. 2016ല്‍ എന്‍ഡിപിഎസ് കേസുകള്‍ 2985 ആയിരുന്നത് 2022ല്‍ 6116 ആയി വര്‍ധിച്ചു. ഈ വര്‍ഷം ജനുവരിയില്‍ 24 ദിവസത്തിനുള്ളില്‍ 392 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2016ല്‍ 45,756 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2022ല്‍ 86,114 കേസുകളാണുള്ളത്. ഈ വര്‍ഷം ജനുവരി 24 വരെ മാത്രം 6711 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഡിപിഎസ് കേസുകളില്‍ പെട്ട പ്രതികള്‍ ലഹരിക്കടത്തിലൂടെ ആര്‍ജിച്ച സ്വത്ത് കണ്ട് കെട്ടാനുള്ള നടപടികളും നടത്തുന്നുണ്ട്. 

സംസ്ഥാനത്ത് മയക്കുമരുന്ന് ഇടപാടുകാരായവര്‍ 2434 പേരെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. എക്സൈസ് വകുപ്പ് തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചാണിത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി എത്തിക്കുന്നവര്‍, സ്കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഡേറ്റാ ബാങ്ക് രൂപീകരിച്ചത്. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 412 പേരാണ് ഇവിടെ. എറണാകുളത്ത് 376 ഉം പാലക്കാട് 316 ഉം പേര്‍ ഡാറ്റാബാങ്കിലുണ്ട്. കാസര്‍കോടാണ് ഏറ്റവും കുറവ്(11).

തുടര്‍ കുറ്റകൃത്യം തടയാന്‍ ലഹരിക്കേസ് പ്രതികള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന ബോണ്ട് വാങ്ങുന്നുണ്ട്. ഇതുവരെ 10 പേരില്‍ നിന്ന് ബോണ്ട് വാങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കുന്നതിനൊപ്പം അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത റോഡുകളില്‍ വാഹന പരിശോധന നടത്തുന്നതിന് കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷണല്‍ യൂണിറ്റ് ( കെമു) എന്ന പുതിയ സംവിധാനം നടപ്പാക്കാനും നടപടിയായിക്കഴിഞ്ഞു. ലഹരിമുക്ത കേരളം സാക്ഷാത്ക്കരിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച വിമുക്തിമിഷന്‍ വിവിധ വകുപ്പുകളെയും സംഘടനകളെയും ഏകോപിപ്പിച്ചും ലഹരിക്കെതിരെ പ്രവര്‍ത്തനം നടത്തുന്നുണ്ട്. 

Eng­lish Summary;Prohibited drugs: Increase in num­ber of cas­es in the state
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.