19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 9, 2024
May 8, 2024
March 4, 2024
December 7, 2023
November 28, 2023
September 5, 2023
August 26, 2023
August 13, 2023
August 13, 2023
August 9, 2023

ഉറങ്ങുന്ന യാത്രക്കാരനുമേല്‍ കളിച്ചുല്ലസിച്ച് എലി; മെട്രോ ട്രെയിനില്‍ നിന്നുള്ള കാഴ്ച

Janayugom Webdesk
ന്യൂയോര്‍ക്ക് സിറ്റി
February 5, 2023 9:52 pm

മുഴുവന്‍ ദിവസവും ജോലിചെയ്ത് വീട്ടിലേക്ക് പോകുന്നവര്‍ക്ക് ക്ഷീണമുണ്ടാകുന്നതും യാത്രാ വാഹനത്തില്‍ മയങ്ങുന്നതും പതിവാണ്. ബസിലോ ട്രെയിനിലോ ആണെങ്കില്‍ പറയുകയും വേണ്ട. ഇങ്ങനെ ഒരു യാത്രക്കിടെ യാത്രക്കാരന്റെ മേല്‍ എലി കയറിയിറങ്ങിയ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ന്യൂയോർക്കിലെ സബ്‌വേയിൽ യാത്ര ചെയ്യുന്ന യാത്രക്കാരനുമേല്‍ അതിലുണ്ടായിരുന്ന എലി കയറുകയായിരുന്നു. ഉറക്കത്തിലായിരുന്നതിനാല്‍ യാത്രക്കാരന്‍ എലി തന്റെ ശരീരത്ത് കയറിയത് അറിഞ്ഞിരുന്നില്ല. ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നെങ്കിലും എലിയെ കണ്ടിരുന്നില്ല. പിന്നീടാണ് എന്തോ ഇഴയുന്നതായി തോന്നിയ യാത്രക്കാരന്‍ എലിയെ കണ്ട് ഞെട്ടിയത്.

22 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു എലി എവിടെ നിന്നോ പ്രത്യക്ഷപ്പെടുകയും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഉറങ്ങുകയും ചെയ്യുന്നത് കാണാം. യാത്രക്കാരന്റെ കാലുകളിൽ എലി കയറാൻ തുടങ്ങുന്നു. എലി പിന്നീട് തോളിലേക്ക് കയറുന്നു. ഏഴ് ലക്ഷത്തിലധികം കാഴ്‌ചകളും 1,382 റീട്വീറ്റുകളും 3,252 ലൈക്കുകളും നേടിയ വീഡിയോ വൈറലായിക്കഴിഞ്ഞു. അതേസമയം എലിയെ കണ്ടിട്ടും ശാന്തമായി പ്രതികരിക്കുന്ന യാത്രക്കാരെ സ്വഭാവവും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.

Eng­lish Sum­ma­ry: The move­ment of a play­ful mouse over the sleep­er; View from metro train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.