7 May 2024, Tuesday

Related news

May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

‘തൊഴിലരങ്ങത്തേക്ക്‘വനിതകള്‍; കുടുംബശ്രീയുമായി ചേര്‍ന്ന് കേരള നോളജ് ഇക്കോണമി മിഷന്റെ ബൃഹത് പദ്ധതി

ശ്യാമ രാജീവ്
തിരുവനന്തപുരം
February 5, 2023 10:47 pm

അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളെ തൊഴില്‍ സജ്ജരാക്കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി ‘തൊഴിലരങ്ങത്തേക്ക് ‘എന്ന പദ്ധതി നടപ്പാക്കും. വിജ്ഞാനമേഖലയില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുമായി കേരള നോളജ് ഇക്കോണമി മിഷന്‍ മുന്നോട്ടുപോവുകയാണ്. ഇതിന്റെ ഭാഗമായാണ് തൊഴിലരങ്ങത്തേക്ക് എന്ന സമഗ്ര പദ്ധതി കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്നത്. 

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലി (കെ ഡിസ്ക്) ന്റെ കീഴിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). 2026 നുള്ളിൽ കേരളത്തിലെ അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യമേഖലയിൽ വിജ്ഞാനതൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ദൗത്യമാണ് ഇപ്പോൾ മിഷനിൽ നിക്ഷിപ്തമായിരിക്കുന്നത്. നോളജ് ഇക്കോണമി മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 53 ലക്ഷം തൊഴില്‍ അന്വേഷകരുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരില്‍ 58 ശതമാനം സ്ത്രീകളാണ്. തൊഴില്‍ അന്വേഷകരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കുടുംബശ്രീയുമായി ചേര്‍ന്ന് തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 

പദ്ധതിയുടെ ഭാഗമായി 25,000 ത്തോളം വനിതകള്‍ പരിശീലനത്തിന് സജ്ജരായി കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും വിവിധ പരിശീലനങ്ങള്‍ നല്‍കി തൊഴില്‍ മേളകളില്‍ എത്തിക്കാനാണ് പദ്ധതി. വര്‍ക്ക് റെഡിനെസ് പ്രോഗ്രാം, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, റോബോട്ടിക് ഇന്റര്‍വ്യു തുടങ്ങിയ സേവനങ്ങള്‍ സൗജന്യമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ലഭിക്കും. തുടര്‍ന്നുള്ള ഘട്ടത്തില്‍ 30 ലക്ഷത്തോളം വരുന്ന തൊഴില്‍ അന്വേഷകരായ സ്ത്രീകള്‍ക്ക് കെഎഎസ്ഇ, അസാപ് തുടങ്ങിയ ഏജന്‍സികള്‍ വഴി തൊഴിലവസരങ്ങളും തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. പദ്ധതിക്ക് ഇന്ന് തലസ്ഥാനത്ത് ഔദ്യോഗികമായി തുടക്കം കുറിക്കും. 

Eng­lish Sum­ma­ry; Major project of Ker­ala Knowl­edge Econ­o­my Mis­sion in col­lab­o­ra­tion with Kudumbashree
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.