27 April 2024, Saturday

ഇനിയങ്ങോട്ട് മഴ കുറയും

Janayugom Webdesk
തിരുവനന്തപുരം
February 6, 2023 8:52 am

കഴിഞ്ഞ ദിവസം അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം ഒമ്പത് വരെ പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേകിച്ച് മുന്നറിയിപ്പുകളില്ല. ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 68 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ 9 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 15.1 മി.മീ മഴ ലഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: The rain will decrease further

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.