22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 16, 2025
January 15, 2025
January 15, 2025
January 11, 2025
January 9, 2025
January 8, 2025
December 31, 2024
December 30, 2024

കേന്ദ്ര ബജറ്റിനെതിരെ എഐടിയുസി പ്രതിഷേധം ഇന്ന് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
February 6, 2023 8:56 am

കേന്ദ്ര ബജറ്റിനെതിരെ എഐടിയുസി കേന്ദ്രനേതൃത്വം ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികൾ ഇന്നു മുതൽ 11 വരെ സംസ്ഥാനത്ത് നടക്കും.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ബജറ്റെന്ന് വീമ്പിളക്കുന്ന പദ്ധതികളില്‍ ഒന്ന് പോലും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ല. തൊഴില്‍ മേഖലയെ പൂര്‍ണമായി അവഗണിക്കുന്നതും ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ഉള്‍ക്കൊള്ളാത്തതുമാണ് ബജറ്റ്. 

2047 വര്‍ഷം വരെയുള്ള വികസനം വിഭാവനം ചെയ്യുന്ന ബജറ്റ് 34 ശതമാനമായി വര്‍ധിച്ച തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ദീര്‍ഘകാല പദ്ധതികളൊന്നും വിഭാവനം ചെയ്യുന്നില്ല. ഇവയ്ക്കെല്ലാം എതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു.

Eng­lish Sum­ma­ry: AITUC protest against Union Bud­get from today

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.