22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

ഹിന്ദുക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; ബംഗ്ലാദേശില്‍ 14 ക്ഷേത്രങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു

Janayugom Webdesk
ധാക്ക
February 6, 2023 10:16 am

ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം. വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശില്‍ അജ്ഞാതര്‍ 14 ഹിന്ദു ക്ഷേത്രങ്ങൾ തല്ലിത്തകര്‍ത്തു. രാത്രിയാണ് ആക്രമണമുണ്ടായത്. ചില ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചയ്ക്കും ഇടയിലാണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നതെന്ന് ബലിയാഡങ്കി പോലീസ് സ്‌റ്റേഷൻ ഓഫീസർ ഇൻചാർജ് ഖൈറുൽ അനാം പറഞ്ഞു.

“രാജ്യത്തിന്റെ സമാധാനപരമായ സാഹചര്യം തകർക്കാൻ വേണ്ടിയുള്ള ആസൂത്രിത ആക്രമണമാണ് ഇതെന്ന് വ്യക്തമാണെന്ന് താക്കൂർഗാവ് പോലീസ് മേധാവി ജഹാംഗീർ ഹുസൈൻ പറഞ്ഞു. അക്രമികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Eng­lish Sum­ma­ry: Attack on Hin­du Tem­ples; Attack­ers van­dal­ized 14 Hin­du tem­ples in Bangladesh

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.