9 January 2026, Friday

Related news

January 3, 2026
December 17, 2025
December 3, 2025
November 19, 2025
September 27, 2025
September 12, 2025
June 8, 2025
June 1, 2025
May 23, 2025
May 14, 2025

വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മാവോയിസ്റ്റുകള്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
ബീജാപൂർ
February 6, 2023 10:50 am

ഛത്തീസ്ഗഡിലെ ബിജാപൂരിൽ നിന്നുള്ള ബിജെപി നേതാവ് നീലകണ്ഠ് കക്കേമിനെ മാവോയിസ്റ്റുകൾ വെട്ടിക്കൊലപ്പെടുത്തി.കഴിഞ്ഞ 15 വർഷമായി ഉസൂർ ബ്ലോക്ക് ബിജെപി മദൽ പ്രസിഡന്റായി പ്രവര്‍ത്തിച്ച നീലകണ്ഠ് കക്കേമിനെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.ഫെബ്രുവരി അഞ്ചിനാണ് സംഭവം. പൈക്രമിലെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് ആക്രമിക്കപ്പെട്ടതെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എസിപി) ചന്ദ്രകാന്ത് ഗവർണ പറഞ്ഞു.

കോടാലിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് നീലകണ്ഠനെ ആക്രമിച്ചത്. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി എസിപി പറഞ്ഞു.

മൂന്ന് പേർ ചേർന്ന് നീലകണ്ഠനെ വീടിന് പുറത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ക്രൂരമായി വെട്ടിയ ശേഷം അവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി നീലകണ്ഠ് കക്കേമിന്റെ ഭാര്യ ലളിത കക്കേം പറഞ്ഞു.

150ലധികം സായുധ മാവോയിസ്റ്റുകൾ ആക്രമണം നടത്താൻ ഗ്രാമത്തിൽ എത്തിയിരുന്നുവെന്നും എന്നാൽ മൂന്ന് പേർ മാത്രമാണ് ബിജെപി നേതാവിന്റെ വീട്ടിലെത്തി ആക്രമിച്ചതെന്നും എസിപി കൂട്ടിച്ചേർത്തു. സാധാരണ വേഷത്തിലായിരുന്നു മാവോയിസ്റ്റുകൾ എത്തിയത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Maoists hacked a BJP leader to death

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.