19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 29, 2024
May 14, 2024
May 8, 2024
April 27, 2024
April 7, 2024
April 6, 2024
March 29, 2024
March 11, 2024
February 4, 2024
January 30, 2024

ചാനലിലൂടെ അവിഹിത ആരോപണം; ബിജെപി എംപിക്കെതിരെ മാനനഷ്ടക്കേസ്

web desk
കൊല്‍ക്കത്ത
February 6, 2023 3:37 pm

അപകീർത്തികരമായ പരാമർശത്തിൽ ബിജെപി എംപിക്കെതിരെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് സയോണി ഘോഷ് മാനനഷ്ടക്കേസ് നല്‍കി. ബിജെപി നേതാവായ സൗമിത്ര ഖാനെതിരെയാണ് സയോണിയുടെ നിയമപോരാട്ടം.

അധ്യാപക നിയമന അഴിമതി കേസിൽ ഇഡി കസ്റ്റഡിയില്‍ കഴിയുന്ന കുന്തൽ ഘോഷുമായി സയോണിക്ക് അവിഹിത ബന്ധമുണ്ടെന്നാണ് സൗമിത്ര ഖാൻ ആരോപിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു വാര്‍ത്താചാനലിലൂടെയാണ് സൗമിത്ര സയോണിക്കെതിരെ അപകീർത്തികരമായ പരാമര്‍ശം നടത്തിയത്. പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. ഇക്കാര്യം ട്വീറ്റിലൂടെയാണ് സയോണി ഘോഷ് വെളിപ്പെടുത്തിയത്. വാർത്താ ചാനലിൽ നടത്തിയ പരാമർശം വിവിധ ഓൺലൈൻ പോർട്ടലുകളിലും പ്രചരിച്ചിരുന്നു.

 

Eng­lish Sam­mury: TMC leader Saay­oni Ghosh has issued a notice of defama­tion to BJP MP Saumi­tra Khan

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.