16 December 2025, Tuesday

Related news

December 16, 2025
December 5, 2025
November 12, 2025
November 10, 2025
November 9, 2025
October 9, 2025
September 19, 2025
April 20, 2025
April 15, 2025
March 13, 2025

വിവാഹത്തിനൊരുങ്ങി കിയാരാ; താരത്തിന്റെ പിങ്ക് ഷോളിന്റെ വില കേട്ടാല്‍ ഞെട്ടും

Janayugom Webdesk
ജയ്പൂര്‍
February 6, 2023 6:34 pm

ബോളിവുഡ് നടി കിയാരാ അദ്വാനിയുടെയും നടന്‍ സിദ്ധാർഥ് മൽഹോത്രയുടെയും വിവാഹത്തിന് ഒരുക്കങ്ങള്‍ നടക്കുകയാണ്. വിവാഹവേദിയായ ജയ്സാൽമാരിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് താരങ്ങള്‍. ഇപ്പോള്‍ നടി കിയാരക്കൊപ്പം ഡിസൈനർ മനീഷ് മൽഹോത്രയുമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു വെള്ള കുർത്തയും ബോട്ടവും, പിങ്ക് ഷോളുമായിരുന്നു കിയാരായുടെ വേഷം. പിങ്ക് ഷോള്‍ പുതച്ചിറങ്ങുന്ന കിയാരയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.

ലുക്കില്‍ വളരെ സിംപിള്‍ ആണെങ്കിലും വസ്ത്രവും തോളത്തുള്ള ബാഗും ഡോളറുകള്‍ വിലമതിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികള്‍. ‘പ്രദ’യുടെ വിലയേറിയ ഷോൾഡർ ബാഗാണ് കിയാരയുടെ കൈയിലുള്ളത്. 2950 ഡോളറുകൾ വിലയുള്ള ഈ ബാഗിന് 2,44,080.20 രൂപയാണ് ഏകദേശ വില. 1050 ഡോളർ വിലയുള്ള ഹെർമീസ് ഷോളിനാകട്ടെ 86,861.30 രൂപയും. ജയ്സൽമാരിലെ ആഡംബര കൊട്ടാരത്തിൽ ഫെബ്രുവരി ഏഴിനാവും വിവാഹചടങ്ങളുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Summary;Kiara get­ting ready for mar­riage; Fans were shocked to hear the price of the star’s pink shawl

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.