19 January 2026, Monday

Related news

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

എന്‍ഐഎയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2023 11:17 pm

ഭീമ കൊറേഗാവ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയെ വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ കുറ്റാരോപിതരായ സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍നോന്‍ ഗോണ്‍സാല്‍വിസ്, അരുണ്‍ ഫെരാരിയ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. അവരെ നിങ്ങള്‍ എന്ത് കാര്യത്തിനാണ് തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് ചോദിച്ചപ്പോള്‍, അവര്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്ന് ജസ്റ്റിസ് സുധാശു ധൂലിയ ഓര്‍മ്മിപ്പിച്ചു. കുറ്റാരോപിതര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ജസ്റ്റിസ് ബോസ് അത്തരം സാഹചര്യങ്ങളില്‍ എന്‍ഐഎയ്ക്ക് ജാമ്യ ഉപാധികള്‍ നിര്‍ദേശിക്കാമെന്നും പറഞ്ഞു. എന്‍ഐഎയുടെ ആവശ്യപ്രകാരം ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു.

അതിനിടെ ജാമ്യം ലഭിച്ചിട്ടും മോചനം വൈകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് ഉത്തരവിട്ടു. ജാമ്യം ലഭിച്ചിട്ടും ജാമ്യ ബോണ്ട് അടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ ഒരു മാസത്തിലധികം സമയമെടുത്താല്‍ വിചാരണ കോടതി വിഷയം സ്വമേധയാ പരിഗണിച്ച് വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കണം. ജാമ്യം ലഭിച്ചിട്ടും 5000 വിചാരണത്തടവുകാര്‍ ഇപ്പോഴും ജയിലാണെന്ന് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

ജാമ്യം ലഭിച്ച 5000 വിചാരണ തടവുകാരില്‍ 2357 പേർക്ക് നിയമസഹായം നൽകി, ഇപ്പോൾ 1,417 പേരെ മോചിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യം അനുവദിച്ചതിന്റെ അടുത്ത ദിവസം കോടതികൾ തടവുകാരന്‌ ജയിൽസൂപ്രണ്ട്‌ മുഖേന ഉത്തരവ്‌ ഇ മെയിലിലൂടെ കൈമാറണം. ജില്ലാ ലീഗൽ സർവീസ്‌ അതോറിട്ടി സെക്രട്ടറി (ഡിഎൽഎസ്‌എ) ഉൾപ്പെടെയുള്ളവരെയും അറിയിക്കണം. ഡിഎൽഎസ്‌എ സെക്രട്ടറി നിയമസഹായം നൽകണം. ജാമ്യവ്യവസ്ഥ തടസമുണ്ടാക്കുന്നതാണെങ്കിൽ തടവുകാരന്റെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളെകുറിച്ചുള്ള റിപ്പോർട്ട്‌ ഡിഎൽഎസ്‌എ, കോടതിക്ക്‌ സമർപ്പിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Supreme Court crit­i­cizes NIA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.