24 December 2025, Wednesday

Related news

December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025
September 19, 2025
September 3, 2025

തോമസ് അന്നമൂട്ടുകയാണ് താലൂക്ക് ആശുപത്രിയിലെ രോഗികളെ

Janayugom Webdesk
കോന്നി
February 7, 2023 10:46 am

ജീവിത പ്രാരാബ്ദങ്ങൾക്ക് ഇടയിലും കോന്നി താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികളുടെ അന്നദാതാവാണ് കോന്നി മരങ്ങാട്ട് മറ്റപ്പള്ളിയിൽ ചരിവുകാലായിൽ തോമസ് എന്ന എഴുപത്തഞ്ചുകാരൻ. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കൃത്യം പന്ത്രണ്ട് മണി ആകുമ്പോൾ ഭക്ഷണവുമായി തോമസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തും. ആശുപത്രിൽ എത്ര കിടപ്പുരോഗികൾ ഉണ്ടെങ്കിലും അവർക്കെല്ലാം ഭക്ഷണം നൽകിയ ശേഷമാണ് തോമസ് മടങ്ങുക.

ഈ ദിവസങ്ങളിൽ നിരവധി രോഗികൾ ആണ് ഭക്ഷണത്തിനായി തോമസിനെ കാത്തിരിക്കുന്നത് ആദ്യ ഘട്ടത്തിൽ കഞ്ഞിയും പയറും അച്ചാറും ആയിരുന്നു രോഗികൾക്ക് നൽകിയിരുന്നത്. എന്നാൽ വിവിധ അസുഖം ഉള്ള രോഗികൾക്ക് എല്ലാവർക്കും കഞ്ഞിയും പയറും അനുയോജ്യമല്ലാത്തതിനാൽ ഇപ്പോൾ ചോറും കറികളും ആണ് നൽകുന്നത്. അഞ്ച് വർഷമായി തളർന്ന് കിടക്കുന്ന ഭാര്യ റോസമ്മയെ ശുശ്രൂഷിക്കുന്നതും തോമസ് ഒറ്റക്കാണ്. ഇതിനിടയിലാണ് ഇദ്ദേഹം ആശുപത്രിയിലേക്ക് വേണ്ട ആഹാരം പാകം ചെയ്യുന്നതും. ആരും സഹായത്തിനില്ലാതെ ഒറ്റക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്.

എട്ടുമാസത്തോളമായി കോന്നി താലൂക്ക് ആശുപത്രിയിൽ ഇദ്ദേഹം കൃത്യമായി ഭക്ഷണം എത്തിക്കുന്നുണ്ട്. മുൻപ് പല അനാഥാലയങ്ങളും ജോലി ചെയ്ത പ്രവർത്തിപരിചയവും അദ്ദേഹത്തിന് ഉണ്ട്.ആഹാരം നൽകുന്നതിന് ഒരു കണക്കും നോക്കാറില്ല എന്നും രോഗികളുടെ മനസ് അറിഞ്ഞ് ഭക്ഷണം നൽകുന്നതാണ് തനിക്ക് ഇഷ്ടമെന്നും ഇദ്ദേഹം പറയുന്നു.

Eng­lish Sum­ma­ry: Thomas is tak­ing care of the patients of the taluk hospital

You may also like this video 

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.