2 January 2026, Friday

Related news

January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025

ബിജെപി എംഎല്‍എയുടെ സ്റ്റിക്കര്‍ പതിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

Janayugom Webdesk
ബെംഗളൂരു
February 7, 2023 3:23 pm

ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ നിയന്ത്രണം വിട്ട എസ്‌യുവി ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിജെപി എംഎല്‍എയുടെ സ്റ്റിക്കര്‍ പതിച്ച കാറിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എസ്‌യുവിയുടെ ഡ്രൈവർ മോഹൻ അറസ്റ്റിലായിട്ടുണ്ട്. കാറിൽ ബിജെപി എംഎൽഎ ഹർത്തലു ഹാലപ്പയുടെ സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിലും അയാളുടേതായിരുന്നില്ല. എംഎൽഎയും കാറിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

എംഎൽഎയുടെ മകൾ സുസ്മിത ഹാലപ്പയുടെ ഭാര്യാപിതാവ് രാമു സുരേഷിന്റേതാണ് എസ്‌യുവി. അതേസമയം ഈ കാറില്‍ എങ്ങനെ എംഎല്‍എ സ്റ്റിക്കര്‍ വന്നുവെന്നതില്‍ വ്യക്തതയില്ല. സുസ്മിത ഹാലപ്പയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെയാണ് മോഹൻ എസ്‌യുവി നിയന്ത്രണം വിട്ട് നിരവധി കാറുകളിൽ ഇടിച്ചത്. മജീദ് ഖാൻ, അയപ്പ എന്നീ രണ്ട് സ്‌കൂട്ടർ യാത്രികരുടെ മുകളിലൂടെയാണ് എസ്‌യുവി പാഞ്ഞുകയറിയത്. ഇവരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. അപകടത്തില്‍ രണ്ട് കാറുകളും മൂന്ന് ബൈക്കുകളും തകർന്നതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Two peo­ple died after being hit by a car with BJP MLA’s stick­er on it

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.