22 January 2026, Thursday

ജെഇഇ മെയിന്‍: 20 പേര്‍ക്ക് 100 ശതമാനം

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2023 11:34 pm

എന്‍ജിനീയറിങ് ദേശീയതല പ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍ സെഷന്‍ ഒന്നിന്റെ ഫലം എൻടിഎ പ്രസിദ്ധീകരിച്ചു. 20 വിദ്യാര്‍ത്ഥികള്‍ 100 ശതമാനം സ്‌കോര്‍ നേടി. ജനറല്‍ 14, ഒബിസി നാല്, എസ്‌സി, ഇഡ്ബ്ല്യൂഎസ് എന്നീ വിഭാഗത്തില്‍ നിന്ന് ഒരാള്‍ വീതവുമാണ് സ്‌കോര്‍ നേടിയത്. മീസല പ്രണതി ശ്രീജയാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. 99.997259 ആണ് ശ്രീജയുടെ പെര്‍സന്റൈല്‍ സ്‌കോര്‍.

jeemain.nta.nic.in‑ല്‍ ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം. ഫെബ്രുവരി ആറിനാണ് ഫൈനല്‍ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. ജനുവരി 24 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് ജെഇഇ മെയിന്‍ പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത് മഹാരാഷ്ട്രയില്‍ നിന്നാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.