30 April 2024, Tuesday

ശ്രദ്ധവാള്‍ക്കര്‍ കൊലപാതകം: കുറ്റപത്രത്തില്‍ വിശദീകരിച്ചിരിക്കുന്നത് കേട്ടാലറയ്ക്കുന്ന സംഭവങ്ങള്‍, തെളിവുകള്‍ നശിപ്പിക്കാനുപയോഗിച്ച മാര്‍ഗ്ഗങ്ങള്‍ അഫ്താബിന് വിനയായി

Janayugom Webdesk
ന്യൂഡൽഹി
February 8, 2023 3:29 pm

കാമുകി ശ്രദ്ധ വാള്‍ക്കറിന്റെ മൃതദേഹം സംസ്‌കരിക്കാനും തെളിവ് നശിപ്പിക്കാനും അഫ്താബ് പൂനാവാല നടത്തിയ ശ്രമങ്ങള്‍ അഫ്താബിലേക്ക് എത്തിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തെളിവ് നശിപ്പിക്കാന്‍ അഫ്താബ് നടത്തിയ ശ്രമങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ 6,600 പേജുള്ള ഡൽഹി പോലീസ് കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധ എവിടെയാണെന്ന് അഫ്താബ് പറഞ്ഞ നുണ- ഏറ്റവും വലിയ തുറുപ്പുചീട്ടായി. 

“ബ്രേക്ക്അപ്പിന്” ശേഷം അവളുടെ അക്കൗണ്ടിൽ നിന്ന് അവന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത പണവും കേസന്വേഷണത്തിന് സഹായിച്ചു. മെയ് 18 ന്, ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം, അഫ്താബ് പൂനാവാല അവളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 50,000 രൂപയും പിന്നീട് 4,000 രൂപയും മാറ്റിയിരുന്നു. ഒരു ദിവസം കഴിഞ്ഞ് അയാൾ അക്കൗണ്ടിൽ നിന്ന് 250 രൂപ ട്രാൻസ്ഫർ ചെയ്തു. ജൂൺ ഏഴിന് അവളുടെ അക്കൗണ്ടിൽ നിന്ന് 6,000 രൂപ കൂടി അയാൾ അയാളുടെ അക്കൗണ്ടിലേക്ക് മാറ്റി. ബാങ്ക് പ്രവർത്തനം ശ്രദ്ധ എവിടെയാണെന്നറിയില്ല എന്ന ഇയാളുടെ കള്ളം തുറന്നുകാട്ടിയെന്ന് പൊലീസ് പറയുന്നു. 

ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് പൂനെവാലെ എല്ലുകള്‍ മിക്സിയില്‍ പൊടിച്ച് ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടത്തിയശേഷം അഫ്താബ് സൊമാറ്റോയില്‍ നിന്ന് ചിക്കന്‍ റോള്‍ വാങ്ങി കഴിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മേയിലാണ് ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറുന്നത്. അഫ്താബിന്റെ പെണ്‍സുഹൃത്തുക്കള്‍, ചെലവ് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ രണ്ടുപേരും നിരന്തരം വഴക്കടിച്ചിരുന്നു. സംഭവം നടന്ന ദിവസം രണ്ടുപേരും മുംബൈക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം അഫ്താബ് ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പ്ലാസ്റ്റിക് ബാഗില്‍ മൃതദേഹം മറവ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടത്. പിടിക്കപ്പെടുമെന്ന് ഭയന്നാണ് മൃതദേഹം വെട്ടിമുറിച്ച് മറവ് ചെയ്യാന്‍ അഫ്താബ് തീരുമാനിച്ചത്. 35 കഷ്ണങ്ങളാക്കിയ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു. ആ ദിവസങ്ങളില്‍ മറ്റൊരു പെണ്‍സുഹൃത്ത് അഫ്താബിനെ കാണാന്‍ താമസസ്ഥലത്ത് എത്തിയിരുന്നു. 

ഇരുപതില്‍ താഴെ മൃതദേഹ അവശിഷ്ടങ്ങള്‍ മാത്രമാണ് പൊലീസ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. തലയോട്ടി കണ്ടെത്തിയിട്ടില്ല. തലയോട്ടി പിന്നീട് വികൃതമാക്കിയതായി അഫ്താബ് സമ്മതിച്ചിട്ടുണ്ട്. ഇരുവരും ഹരിദ്വാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാത്രപോയിരുന്നു. ശ്രദ്ധയുടെ കാര്യത്തില്‍ വലിയ പൊസസീവായിരുന്നു താനെന്നും അഫ്താബ് പൊലീസിനോട് പറഞ്ഞു. പോളിഗ്രാഫ്, നാര്‍കോ പരിശോധനകളിലും അഫ്താബ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പശ്ചാത്താപം തോന്നിയെന്ന് അഫ്താബ് പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു. 

Eng­lish Sum­ma­ry: Srad­ha Walk­er mur­der; Charge sheet says

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.