23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024
October 23, 2024
October 22, 2024

അഡാനി വിഷയത്തില്‍ ഭരണകൂടം ജെപിസിയെയും ഭയക്കുന്നുവെന്ന് പി സന്തോഷ് കുമാര്‍

web desk
ന്യൂഡല്‍ഹി
February 9, 2023 1:41 pm

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗം പ്രധാനമന്ത്രിയുടേതുപോലെ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് സിപിഐ അംഗം പി സന്തോഷ് കുമാര്‍. നന്ദിപ്രമേയ ചര്‍ച്ചയിലാണ് സന്തോഷ് കുമാര്‍ രാഷ്ട്രപതിയുടെ പ്രസംഗത്തെ വിലയിരുത്തി നിലപാട് പറഞ്ഞത്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം ബോധപൂര്‍വം അപകടത്തിലാക്കുന്ന സ്ഥിതിവിശേഷമാണ് കഴിഞ്ഞ എട്ട്-ഒമ്പത് വര്‍ഷത്തോളമായി കാണുന്നത്. ഇന്ത്യയെന്ന മഹത്തായ ആശയത്തിനുനേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നു. സര്‍ക്കാരിന്റെ മുഴുവന്‍ ഏജന്‍സികളും ദുരുപയോഗം ചെയ്യപ്പെടുന്നു. ഗവര്‍ണര്‍മാര്‍ പോലും വിവിധ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പി സന്തോഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയമാണ് ഗൗതം അഡാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട വമ്പന്‍ അഴിമതി സംബന്ധിച്ചുള്ളത്. സഭകളില്‍ ഇക്കാര്യം ചര്‍ച്ചചെയ്യണം. ലോകം മുഴുവന്‍ ഇന്ത്യയെയാണ് ഇപ്പോള്‍ വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ അഡാനി ഗ്രൂപ്പിന്റെ അഴിമതി സംബന്ധിച്ച് ജോയിന്റ് പാര്‍ലമെന്ററി സമിതി(ജെപിസി) രൂപീകരിച്ച് അന്വേഷണം നടത്തണം. സര്‍ക്കാര്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള ജെപിസിയെ ആയിരിക്കും നിയമിക്കുകയെന്ന രാഷ്ട്രീയത്തിന്റെ എബിസിഡി അറിയുന്നവര്‍ക്ക് മനസിലാവും. എന്നാല്‍ ഭരണകക്ഷിക്കും ഭൂരിപക്ഷമുള്ള ജെപിസിയെയും അവര്‍(ഭരണകൂടം) ഭയക്കുന്ന വിധമാണ് സ്ഥിതിഗതികളുടെ ഗൗരവമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. ഒരു ജെപിസി പ്രഖ്യാപിക്കാനുള്ള മാനസികാവസ്ഥയിലല്ല ഭരണകൂടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡാനി ഗ്രൂപ്പിന് കേന്ദ്രത്തിൽ നിന്നും അതിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള ഒന്നാണ്. ഒരു രാഷ്ട്രം-ഒരു സംസ്കാരം-ഒരു നേതാവ് എന്ന സിദ്ധാന്തം പോയി, അതെല്ലാം ‘ഒരു വ്യവസായി’ എന്നതില്‍ അവസാനിച്ചു. അഡാനിയും അദ്ദേഹത്തിന്റെ കമ്പനിയും ആസ്വദിക്കുന്ന രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനെയും രക്ഷാകർതൃത്വത്തെയും കുറിച്ച് ഈ രാജ്യത്തെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും പി സന്തോഷ് കുമാര്‍ പ്രതികരിച്ചു.

 

Eng­lish Sam­mury: P San­thosh Kumar demand­ed that JPC inves­ti­gate the cor­rup­tion of Adani and the company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.