26 February 2026, Thursday

Related news

February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026

ചൂല് മൂത്രത്തിൽ മുക്കി അടിക്കണം; ചിന്ത ജെറോമിനെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ, പ്രതിഷേധം ശക്തം

Janayugom Webdesk
കോഴിക്കോട്
February 9, 2023 7:57 pm

യുവ ജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചൂല് മൂത്രത്തിൽ മുക്കി ചിന്തയെ അടിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. കമ്മീഷൻ അടിക്കൽ മാത്രമാണ് ചിന്ത ചെയ്യുന്ന ജോലിയെന്നും സുരേന്ദ്രൻ പരിഹസിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രൻ വിവാദ പരാമര്‍ശം നടത്തിയത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ സുരേന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഈ പരാമർശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്ററിയെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജ​യനെയും സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

Eng­lish Sum­ma­ry: BJP state pres­i­dent K Suren­dran insult­ed Chintha Jerome
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.