10 January 2025, Friday
KSFE Galaxy Chits Banner 2

ഐ ലീഗില്‍ ഗോകുലത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

Janayugom Webdesk
കോഴിക്കോട്
February 9, 2023 9:53 pm

ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയ്ക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനോടാണ് ഗോകുലം തോല്‍വിയേറ്റുവാങ്ങിയത്. നിർണായക മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് പഞ്ചാബിന്റെ വിജയം. മത്സരത്തിന്റെ 41-ാം മിനിറ്റിൽ പവൻ കുമാർ വഴങ്ങിയ സെൽഫ് ഗോളിലൂടെയാണ് പഞ്ചാബ് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ 70-ാം മിനിറ്റിൽ ലൂക്ക മെയ്സനിലൂടെ പഞ്ചാബ് ലീഡ് രണ്ടാക്കി ഉയർത്തി. തൊട്ടുപിന്നാലെ 73-ാം മിനിറ്റിൽ ഫർഷാദ് ഗോകുലത്തിനായി വലകുലുക്കിയെങ്കിലും പിന്നീട് ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. 

ഈ പരാജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് ടീമിനുള്ളത്. ഗോകുലത്തിനെ പരാജയപ്പെടുത്തിയതിലൂടെ റൗണ്ട് ഗ്ലാസ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 16 മത്സരങ്ങളിൽ നിന്ന് 34 പോയന്റാണ് പഞ്ചാബിനുള്ളത്. ശ്രീനിധി ഡെക്കാനാണ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഗോകുലം നെറോക്കയോട് 2–1 നാണ് പരാജയപ്പെട്ടത്.

Eng­lish Summary;Gokulam’s sec­ond defeat in a row in the I‑League

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.